നാടൻ ചിക്കൻ ഫ്രൈ


നാടൻ ചിക്കൻ ഫ്രൈ


ആവശ്യമായ സാധനങ്ങൾ

ചിക്കൻ 1 kg

കാശ്മീരി ചില്ലി പേസ്റ്റ് – 4 ടേബിൾ സ്പൂൺ

ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

മീറ്റ് മസാല – 1 ടേബിൾ സ്പൂൺ

വിനാഗിരി -3 ടേബിൾ സ്പൂൺ

പച്ചമുളക് – 4

വെളിച്ചെണ്ണവറുക്കാൻ ആവശ്യത്തിന്

ഉപ്പു  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കൻ വൃത്തിയായി കഴുകി കാശ്മീരി ചില്ലി പേസ്റ്റ്, ഇഞ്ചി പേസ്റ്റ്, മീറ്റ് മസാല, പച്ച മുളക് 4 വിനാഗിരി, ഉപ്പ്, 1 സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത്  മാരിനൈറ്റു ചെയ്തു അര മണിക്കൂർ ഫ്രിഡ്ജിൽ വക്കുക. ചിക്കൻ ഒന്ന് സെറ്റ് ആയി കഴിയുമ്പോൾ എടുത്ത് പുറത്തു വക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ചിക്കൻ വറുത്തു കോരുക.

Comments