ഇളനീർ കസ്റ്റഡ് പുഡ്ഡിംഗ്


ഇളനീർ കസ്റ്റഡ് പുഡ്ഡിംഗ്


ആവശ്യമായ സാധനങ്ങൾ

ഇളനീർ കഷണങ്ങൾ- 100 ഗ്രാം

ഇളനീർ വെള്ളം -പാകത്തിന്

പാൽ – 1/ 2 ലിറ്റർ

കസ്റ്റഡ് പൗഡർ- 1 കപ്പ്

മിൽക്ക് മെയ്ഡ് – 1 കപ്പ്

ചൈന ഗ്രാസ് -10 ഗ്രാം

പഞ്ചസാര – 1 കപ്പ്

കോൺ ഫ്ളവർ പൗഡർ – 1 കപ്പ്

തയ്യാറാക്കുന്ന വിധം

പഞ്ചസാര കാരമലൈസ് ചെയ്തു പുഡ്ഡിംഗ് പാത്രത്തിൽ ഒഴിച്ച് വയ്ക്കുക. ചൈന ഗ്രാസ് ചൂടുവെള്ളത്തിൽ അലിയിച്ച് വയ്ക്കുക. ഇളനീർ കഷ്ണങ്ങൾ ഇളനീർ വെള്ളത്തിൽ അരച്ചു വയ്ക്കുക . പാൽ ,പഞ്ചസാര , മുട്ട, കോൺ ഫ്ളവർ പൗഡർ ,കസ്റ്റഡ് പൗഡർ, മിൽക്ക് മെയ്ഡ് എന്നിവ നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് അരച്ചു വച്ച ഇളനീർ ചേർത്ത് ഇളക്കുക. ചൈന ഗ്രാസ് ചേർത്ത് മിക്സ് ചെയുക. അല്പം ഏലയ്ക്കാ പൊടിച്ചു ചേർക്കുക. ശേഷം പുഡ്ഡിംഗ് പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവക്കുക. ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം

Comments