ഇലയട


ഇലയട


ആവശ്യമുള്ള സാധനങ്ങൾ

അരിപ്പൊടി -അരകിലോ

തേങ്ങ -ഒരുമുറി

ശർക്കര -1/ 4 കിലോ

ഏത്തപ്പഴംരണ്ടെണ്ണം

നെയ്യ് -പാകത്തിന്

ഉപ്പ് , ജീരകം, ഏലയ്ക്കാപ്പൊടി -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചൂടുവെള്ളത്തിൽ അരിപ്പൊടി ഇട്ട് നെയ്യും, ഉപ്പും ചേർത്ത് ഇടിയപ്പത്തിന് കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക. ശർക്കര ചീകി വയ്ക്കുക. ഏത്തപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി നെയ്യിൽ ചെറുതായി വാട്ടുക. അതിലേക്കു തേങ്ങ, ജീരകം ,ശർക്കര , ഏലയ്ക്കാപ്പൊടി എന്നിവ മിക്സ് ചെയ്യുക. വാഴയിലയിൽ നെയ്യ് പുരട്ടിഅരിപ്പൊടി കുഴച്ചത് പരത്തി വയ്ക്കുക. അതിനു മുകളിൽ ഏത്തപ്പഴം മിക്സ് പരത്തുക. ഇത് മടക്കി ആവിയിൽ വേവിച്ചെടുക്കുക.

Comments