ബീറ്റ്റൂട്ട് പക്കാവട


ബീറ്റ്റൂട്ട് പക്കാവട


ചേരുവകൾ
സവാള – 1 ഇടത്തരം
പച്ചമുളക്ക് – 1 അല്ലെങ്കിൽ 2 എണ്ണം
ബീറ്റ്റൂട്ട് – 1 ഇടത്തരം
കടലമാവ് – 2 ടേബിൾസ്പൂൺ
അരിപൊടി – 1 ടേബിൾസ്പൂൺ
ഉപ്പ് -പാകത്തിന്
മുളക്കുപൊടി – 1 ടീസ്പൂൺ
കായം – 1 നുള്ള്

ഒരു സവാള നന്നായി കനം കുറച്ചു അരിഞ്ഞെടുക്കുക.
പച്ചമുളക്ക് ആവശ്യത്തിന് വട്ടത്തിൽ അരിഞ്ഞെടുക്കുക.
ബീറ്റ്റൂട്ട് കഴുക്കി തൊലി കളഞ്ഞതിനു ശേഷം ചുരണ്ടി എടുക്കുക.
ഒരു പാത്രത്തിൽ കടലമാവും അരിപ്പൊടിയും ഉപ്പും മുളക്കുപൊടിയും കായവും എടുത്തു യോജിപ്പിക്കുക.
അതിലേക്ക് അരിഞ്ഞു മാറ്റിവെച്ചിരിക്കുന്ന സവാള പച്ചമുളക്ക് ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ബീറ്റ്റൂട്ട് ചേർക്കുന്നതിനാൽ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.
നന്നായി ഞെരടി കൈ കൊണ്ട് യോജിപ്പിച്ചു എടുക്കുക.
ഒരു ചിനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക.
നന്നായി ചൂടായി വരുമ്പോൾ പക്കാവട മിക്സ് കുറച്ചു കുറച്ചു ഇട്ടു വറുത്തെടുക്കാം.

Comments