ബീഫ് വിന്താലു


ബീഫ് വിന്താലു


ആവശ്യമായ സാധനങ്ങൾ

ബീഫ് -ഒരുകിലോ

മുളകുപൊടി-രണ്ടു ടേബിൾസ്പൂൺ

മഞ്ഞൾപൊടിഒരു ടീസ്പൂൺ

ഗരം മസാല -രണ്ടു ടേബിൾസ്പൂൺ

കുരുമുളകുപൊടി -രണ്ടു ടേബിൾസ്പൂൺ

ഇഞ്ചിപേസ്റ്റ് -ഒരു ടേബിൾസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾസ്പൂൺ

വിന്നാഗിരിപാകത്തിന്

ഉപ്പ്പാകത്തിന്

കറിവേപ്പിലപാകത്തിന്

ചെറിയഉള്ളി- 10 എണ്ണം

പാകം ചെയ്യുന്ന വിധം

ചട്ടി ചൂടാകുമ്പോൾ എണ്ണയൊഴിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് , ചെറിയഉള്ളി ,കറിവേപ്പില എന്നിവ വഴറ്റുക. ശേഷം അതിലേക്ക് മുളകുപൊടി ,മഞ്ഞൾപൊടി, കുരുമുളകുപൊടി ,ഗരംമസാല എന്നിവ വഴറ്റുക. അതിലേക്ക് വിനാഗിരിയും ,ഉപ്പും ,പാകത്തിന് വെള്ളവും ചേർക്കുക. തിളയ്ക്കുമ്പോൾ ഇറച്ചി കഷ്ണങ്ങൾ ചേർക്കുക. വെന്ത് ചാറ് കുറുകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം.

Comments