ചിക്കൻ പെരളൻ


ചിക്കൻ പെരളൻ


ചിക്കൻ- ഒരു കിലോ

സവാള -നാലെണ്ണം

തക്കാളി പേസ്റ്റ്ഒരുകപ്പ്

പച്ചമുളക്പേസ്റ്റ് -2 ടേബിൾസ്പൂൺ

ഇഞ്ചി പേസ്റ്റ് -2 ടേബിൾസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾസ്പൂൺ

മുളകുപൊടി-1 ടേബിൾസ്പൂൺ

കുരുമുളകുപൊടി-1 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി -1/ 2 ടേബിൾസ്പൂൺ

മല്ലിപൊടി -1 ടേബിൾസ്പൂൺ

ഗരം മസാല -1 ടേബിൾസ്പൂൺ

പാകം ചെയ്യുന്ന വിധം

ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് സവാള , പച്ചമുളക്പേസ്റ്റ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ശേഷം മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾ പൊടി , മല്ലിപൊടി , ഗരം മസാല എന്നിവയും വഴറ്റുക. അതിലേക്കു തക്കാളിപേസ്റ്റ് ചേർത്ത് എണ്ണ തെളിയും വരെ നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർക്കുക. ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്യുക. അല്പം വെള്ളം ഒഴിച്ച് മൂടി വച്ച് വേവിച്ചെടുക്കുക. ചാറ് നന്നായി വറ്റിച്ചെടുക്കുക. വെന്തുകഴിഞ്ഞു കറിവേപ്പില ചേർത്ത് ഉപയോഗിക്കാം.

Comments